റെഡോണ്ടോ ബീച്ച്
ഗ്രേറ്റർ ലോസ് ആഞ്ചലസ് ഏരിയയിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്നതും കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് കൌണ്ടിയിലെ മൂന്ന് ബീച്ച് പട്ടണങ്ങളിലൊന്നുമാണ് റെഡോണ്ടോ ബീച്ച്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 66,748 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 63,261 നേക്കാൾ കൂടുതലായിരുന്നു. 1785 ലെ റാഞ്ചോ സാൻ പെഡ്രോ സ്പാനിഷ് ഭൂഗ്രാന്റിന്റെ ഭാഗമായിരുന്ന റെഡോണ്ടൊ ബീച്ച് പിന്നീട് തെക്കൻ റെഡോണ്ടോ പ്രദേശമായി മാറി.
Read article